VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി. പരമേശ്വര്‍ജി സ്മാരക പ്രഭാഷണം; തെറ്റായ രീതിയില്‍ വായ്പയെടുത്താല്‍ കേന്ദ്രം ഇടപ്പെടും : നിര്‍മ്മല സീതാരാമന്‍

ഇടപെടേണ്ടെന്ന് പറയാന്‍ കേന്ദ്രം പാകിസ്ഥാനാണോ എന്ന് കേന്ദ്രമന്ത്രി

VSK Desk by VSK Desk
6 November, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ തെറ്റായ രീതിയില്‍ വായ്പ എടുത്താല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച രണ്ടാമത് പി.പരമേശ്വരന്‍ സ്മാരക പ്രഭാഷണത്തില്‍ ‘സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള പാത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്.  സംസ്ഥാനങ്ങള്‍ക്ക് 32 ശതമാനം വിഹിതം നല്‍കിയിരുന്നത് 42 ശതമാനമായി ഉയര്‍ത്തി. റോഡ് മുതല്‍ സ്‌കൂളുകള്‍ വരെ പണിയാനാണ് കേന്ദ്രവിഹിതത്തിലെ തുക നല്‍കുന്നത്. എന്ത് ആവശ്യത്തിനായിട്ടാണൊ നികുതി പിരിക്കുക ആ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ചെലവഴിക്കുന്നത് സംസ്ഥാനങ്ങള്‍ വഴിയുമാണ്. ആ തുക എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ കേന്ദ്രം ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്നും മന്ത്രി ചോദിച്ചു.

ഇത്തരം കാര്യങ്ങളാണ് കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. മൂലധന ആസ്തി വളര്‍ത്തുന്നതിനു പകരം ആനുകൂല്യങ്ങള്‍ നല്‍കാനും ദൈനംദിന ചെലവുകള്‍ നടത്താനും വായ്പയെടുത്തു പണം ചെലവഴിക്കാനുള്ള പ്രലോഭനം ചില സംസ്ഥാനങ്ങള്‍ക്കുണ്ട്.  അതു വരുംതലമുറകള്‍ക്കു കൂടി വലിയ ബാധ്യത സൃഷ്ടിക്കും.

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയും. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയ്ക്ക് കീഴില്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിപാലിക്കുന്നുണ്ട്. രാഷ്ട്രീയ വിജയം നേടാന്‍ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ വിടാന്‍ ചില സംസ്ഥാനങ്ങള്‍ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അദ്ധ്യക്ഷനായി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ ഭദ്രദീപം തെളിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഭാരതീയ വിചാര കേന്ദ്രം പ്രസിഡന്റ് ഡോ.എം. മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് സി.വി. ജയമണി, ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ജനറല്‍ കണ്‍വീനര്‍ എസ്. രാജന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share1
Tweet
SendShareShare

Latest from this Category

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

Load More

പുതിയ വാര്‍ത്തകള്‍

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies