VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മണ്ഡല പൂജ; ശബരിമല നട നാളെ തുറക്കും

VSK Desk by VSK Desk
15 November, 2022
in കേരളം
Share
Tweet
SendTelegram

പത്തനംതിട്ട  : ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന്  ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ച ശേഷം  പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും.

ഇതോടെ നടപ്പന്തലിൽ കാത്ത് നിന്ന അയ്യപ്പ ഭക്തർ  ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി  പതിനെട്ട് പടികൾ കയറി ദർശനത്തിനായി എത്തി തുടങ്ങും. തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നട തുറക്കുന്ന ദിവസത്തെ പ്രധാന ചടങ്ങ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങുകൾ ആണ്. ഈ ചടങ്ങുകൾ വൈകുന്നേരം ആരംഭിക്കും.

ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേൽ ശാന്തിമാരെ നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട്  തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. പുതിയ മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്‍റെ മൂലമന്ത്രം ഓതി കൊടുക്കും.

ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെയും കലശാഭിഷേകം നടത്തി അവരോധിക്കും. വിശ്ചികം ഒന്നായ 17 ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി 16 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.

17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉൽസവ കാലം. മകരവിളക്ക് ഉൽസവത്തിനായി ശബരിമല ക്ഷേത്ര തിരുനട 30 ന് വീണ്ടും തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20 ന് അവസാനിക്കും.

Share7
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies