ഇരിങ്ങാലക്കുട: ഐഎന്‍എ സേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അനുയായിയുമായിരുന്ന ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി പി.കെ. പോളിനെ അനുസ്മരിച്ചു. അമൃത മഹോത്സവ കാലത്ത് അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളെ കണ്ടെത്തി ആദരിക്കുന്നതിന്‍റെ ഭാഗമായി സ്വവസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സമരവാഹിനി പ്രമുഖ് അന്നതാ ശങ്കര്‍ പാണിഗ്രാഹി മുഖ്യാതിഥിയായിരുന്നു.
ഐഎന്‍എയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നേതാജിയുടെ അനുയായിയും ഐഎന്‍എയുടെ പ്രൈവറ്റ് റേഡിയോ ഓപ്പറേറ്ററുമായി
രുന്ന പോളിനെ കണ്ടെത്തുന്നതിലൂടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അത്യുജ്വലമായ ഒരു ഏടാണ് നിവര്‍ത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. എന്‍. ഈശ്വരന്‍ പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.എം. ശ്രീജിത്ത്, തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പോളിന്‍റെ മക്കളായ അബ്രഹാം പോള്‍, ഡോ. മാര്‍ട്ടിന്‍, ചെറുമകനായ പോള്‍ അബ്രഹാം എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.














