VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്വാമി ഋതംഭരാന്ദ സ്ഥാനം ഒഴിഞ്ഞു; സ്വാമി ശുഭാംഗാനന്ദ‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി

VSK Desk by VSK Desk
15 December, 2022
in കേരളം
Share
Tweet
SendTelegram

ശിവഗിരി:  ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സ്വാമി ശുഭാംഗനന്ദയെ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശുഭാംഗാനന്ദ സ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാമി നിലവില്‍ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ്. നേരത്തെ ശിവഗിരി മഠത്തിന്‍റെ പോഷക സംഘടന ഗുരുധര്‍മ്മ പ്രചരണ സഭയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.

കോട്ടയം ജില്ലയില്‍ പാലാ രാമപുരം പന്തലാനിക്കല്‍ ബാലകൃഷ്ണന്റെയും ജാനകിയമ്മയുടെയും മകനായി 1964 കോഴിക്കോട്  തിരുവമ്പാടിയിലായിരുന്നു ജനനം. പൂര്‍വ്വാശ്രമത്തില്‍ വത്സരാജ് എന്നായിരുന്നു പേര്. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിലെ പഠന ശേഷം കോടഞ്ചേരി ഗവണ്‍മെന്റ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഉപരിപഠനം നടത്തി. 1986 ല്‍ ശിവഗിരി  ബ്രഹ്മവിദ്യാലയത്തില്‍ ചേര്‍ന്ന് ഏഴു വര്‍ഷ പഠനം പൂര്‍ത്തിയാക്കി 1993 ല്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ സ്വാമിയില്‍ നിന്നും സന്യാസം സ്വീകരിച്ചു സ്വാമി ശുഭാംഗാനന്ദയായി.

1994 ല്‍ ശിവഗിരി മഠം ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറിയായി. 2001 ല്‍ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ പ്രായം മുപ്പത്തിയേഴ് വയസ്സ്. ബോര്‍ഡിലെ പ്രായം കുറഞ്ഞയാളായിരുന്നു സ്വാമി. 2008 ല്‍ വീണ്ടും  ട്രസ്റ്റ് ബോര്‍ഡ് അംഗമായി. അക്കൊല്ലം തന്നെ  തൃശ്ശൂര്‍ പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരത്തിന്റെ സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുത്ത്. 2009 ല്‍ പെരിങ്ങോട്ടുകര ശ്രീനാരായണ സോമശേഖര ക്ഷേത്രത്തിന്റെയും സെക്രട്ടറി സ്ഥാനവും സ്വാമിക്കായി. കൂര്‍ക്കഞ്ചേരിയിലെ വിവിധ ശ്രീനാരായണവിദ്യാലയങ്ങളുടെ കോര്‍പ്പറേറ്റ് മനേജരായി നിയോഗിക്കപ്പെട്ടു. ഏഴു തവണ ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

2014 മുതല്‍ ഗുരുദേവന്റെ ജന്മം കൊണ്ടു പുണ്യം നിറഞ്ഞ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി നേരത്തെ ചുമതല വഹിച്ചിരുന്ന കേന്ദ്രങ്ങളിലെന്ന പോലെ ഇവിടെയും വന്‍ വികസനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധാലുവായി.

കുറിച്ചി അദൈ്വത വിദ്യാശ്രമത്തില്‍ സെക്രട്ടറിയുടെ ചുമതല ഏല്‍ക്കുമ്പോള്‍ മുടങ്ങി കിടന്ന ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമി ഓഡിറ്റോറിയം പൂര്‍ത്തികരിക്കുകയുണ്ടായി ഒപ്പം വര്‍ഷംതോറും തീര്‍ത്ഥര്‍ സ്വാമിയുടെ ജയന്തി ആഘോഷം വിപുലമായ രീതിയല്‍ സംഘടിപ്പാക്കാനും സ്വാമിക്കായി. പൊങ്ങണംകാട് ആശ്രമം ചുമതല നിര്‍വഹിച്ചപ്പോള്‍ ആശ്രമവും ക്ഷേത്രവും പുനരുദ്ധരിക്കുകയുണ്ടായി പെരിങ്ങോട്ട് കര ആശ്രമത്തിലും തന്‍റെ കര്‍മ്മ ശേഷി സ്വാമി വിനിയോഗിച്ചു. ദേശവാസികളുടെ സഹകരണത്തോടു കൂടി കോടികളുടെ വികസനം നടപ്പിലാക്കി.

ചെമ്പഴന്തി ഗുരുകുലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തോടെ പണികഴിപ്പിച്ച അന്തര്‍ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍ സെന്റര്‍ ശുംഭാഗാനന്ദ സ്വാമിയുടെ പ്രവര്‍ത്തന മേഖലയില്‍ എക്കാലവും ശ്രദ്ധിക്കപ്പെടും ശിവഗിരി മഠത്തിന്റെ വികസനകാര്യങ്ങളില്‍ ഒട്ടേറെ സംഭാവനകള്‍ സമര്‍പ്പിക്കാന്‍  കഴിയുമെന്നു ശ്രീനാരായണ സമൂഹത്തിന് ഏറെ വിശ്വസമുണ്ട്. തീര്‍ത്ഥാടന നവതിയുടെ സമാപനമാണ്  ചുമതലയേറ്റ് വേളയില്‍ സ്വാമിയുടെ പ്രധാന ദൗത്യം.

ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗം ശുംഭാഗനന്ദ സ്വാമിയെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മഹാസമാധിയില്‍ സത്യപ്രതിജ്ഞ നടന്നു. സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സ്വാമി ഋതംഭാരനന്ദ രേഖകള്‍ കൈമാറി. സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രുപാനന്ദ, തുടങ്ങി ബോര്‍ഡ് അംഗങ്ങളും ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍, ജോയിന്റ് രജിസ്ട്രാര്‍ സി.റ്റി. അജയകുമാര്‍ വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. പി.എം.ലാജി, തുടങ്ങിയവരും ഭക്ത ജനങ്ങളും പങ്കെടുത്തു. പിന്നാലെ ഓഫീസിലെത്തി ചുമതല ഏറ്റു.

ഇക്കാഴിഞ്ഞ ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചതും ശുഭാംഗാനന്ദ സ്വാമിക്കായിരുന്നു.

Share1
Tweet
SendShareShare

Latest from this Category

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

Load More

പുതിയ വാര്‍ത്തകള്‍

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies