VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംസ്ഥാനത്ത് മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും; അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് വികസനം ലക്ഷ്യം: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി‍

VSK Desk by VSK Desk
16 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ 2025 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത  ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.സംസ്ഥാനത്ത് 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ വിനോദ സഞ്ചാരം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ ഇടനാഴിയില്‍ ഉള്‍പെടുത്തുന്ന മൂന്ന് പദ്ധതികളും നിതിന്‍ ഗഡ്കരി ചടങ്ങില്‍ പരാമര്‍ശിച്ചു. ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നു പോകും, 87,224 കോടി രൂപയാണ് ഇതിനായുള്ള പദ്ധതി ചെലവ്. മുംബൈ കന്യാകുമാരി ഇടനാഴി ആകെ നീളം 1619 കിലോമീറ്റര്‍.കേരളത്തിലൂടെ കടന്നു പോകുന്നത് 644 കിലോമീറ്റര്‍, ഇതിനാവശ്യമായ പദ്ധതി തുക 61,060 കോടി രൂപ.

കന്യാകുമാരി  കൊച്ചി ഇടനാഴി ആകെ ദൂരം  443 കിലോമീറ്റര്‍. കേരളത്തിലൂടെ കടന്നു പോകുന്നത് 166 കിലോമീറ്റര്‍. ഇതിനുള്ള പദ്ധതി ചെലവ് 20,000 കോടി രൂപ. ബാംഗ്ലൂര്‍ മലപ്പുറം 323 കിലോമീറ്റര്‍, കേരളത്തിലൂടെ കടന്നു പോകുന്നത് 72 കിലോമീറ്റര്‍, ഇതിനുള്ള പദ്ധതി ചെലവ് 7,134 കോടി രൂപ. കേരളത്തിലെ 9 ജില്ലകളിലൂടെ ഈ ഇടനാഴി കടന്നു പോകും. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവെയും ഇതില്‍ ഉള്‍പ്പെടും. 2024 ന് മുന്‍പ് ഈ മൂന്ന് പദ്ധതികളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനം കണ്ടെത്തണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. എത്രയും വേഗം പൊതു ഗതാഗത സംവിധാനത്തെ ബയോ ഇന്ധനം, ഇലക്ട്രിക്, ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജം തുടങ്ങിയവയിലേക്ക് മാറ്റാന്‍ നടപടി സ്വികരിക്കണമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. ഇതിലൂടെ യാത്രാ ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കുംമെന്ന് അദ്ദേഹം പറഞ്ഞു.  

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഇതിനുള്ള തുക താരതമ്യേന കൂടുതലാണ്. ഇതാണ് പലപ്പോഴും റോഡ് വികസനത്തില്‍ നേരിടുന്ന പ്രതിസന്ധിയെന്ന് ഗഡ്കരി പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത 544 കിലോമീറ്ററിലെ വികസന പദ്ധതികള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്. വടക്കാഞ്ചേരി മുതല്‍ തൃശൂര്‍ വരെയുള്ള ആറുവരി പാത, കഴക്കൂട്ടം മുതല്‍ ടെക്‌നോപാര്‍ക്ക് വരെയുള്ള നാല് വരി എലിവേറ്റഡ് ഹൈവെയും ഇതില്‍ ഉള്‍പ്പെടും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായുള്ള സംസ്ഥാനത്തെ ജനത്തിന്റെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതികളെന്ന് വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തിന്ന്  പദ്ധതികള്‍ക്ക് അനുമതി നല്‍കലും അത് നടപ്പാക്കലും ഒരേ വേഗത്തില്‍ നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്,  സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, എന്‍ എച് എ ഐ റീജിയണല്‍ ഓഫീസര്‍മാരായ എസ്. കെ. റസാഖ്, ബി എല്‍ മീണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share17TweetSendShareShare

Latest from this Category

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies