കൊച്ചി : സിനിമാ പ്രേമികള്‍ കാത്തിരുന്ന മാളികപ്പുറം സിനിമയിലെ ആദ്യഗാനം എത്തി. ‘ ഗണപതി തുണയരുളുക താണു വണങ്ങാം ‘ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് മനോഹരമായ പേട്ട തുള്ളലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അയ്യപ്പന്മാർക്കും, മാളികപ്പുറത്തിനുമൊപ്പം പൊടിപാറുന്ന നൃത്തച്ചുവടുകളാണ് ഉണ്ണി മുകുന്ദൻ കാഴ്‌ച്ച വയ്‌ക്കുന്നത് . ഏതൊരു അയ്യപ്പ ഭക്തനും രോമാഞ്ചമാകുന്ന ഗാനമാണ് മാളികപ്പുറത്തിലേത് . അയ്യനെ കാണാന്‍ മോഹിച്ച് മലയ്‌ക്ക് പോകാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളും അവര്‍ക്ക് തുണയായി എത്തുന്ന സ്വാമിയുടെയും ശബരിമലയിലേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്.
രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്.














