കൊച്ചി: വൈജ്ഞാനിക മേഖലയില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും മറൈന്‍ സാങ്കേതിക വിദ്യയിലും ഇന്ത്യ വിശ്വഗുരുവായിരുന്നുവെന്നും, ആ അവസ്ഥയിലേക്ക് രാജ്യത്തെ വീണ്ടും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ നോളജ് സിസ്റ്റം നാഷണല്‍ കോ- ഓഡിനേറ്റര്‍ ഡോ. അനുരാധ ചൗധരി. കളമശേരി എസ് സി എം എസ് കോളേജില്‍ നടക്കുന്ന ഭാരതീയ ഗണിത സമ്മേളനവും മാധവ ഗണിത പുരസ്‌കാരവും സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ ജ്ഞാന പാരമ്പര്യം വൈശിഷ്ട്യ പൂര്‍ണമാണ്. ഗണിതമാണ് ജീവിതത്തിന്‍റെ ആധാരം, ജീവിതത്തിന്‍റെ വിവിധ മേഖലകള്‍ ഗണിതത്തെ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് മനസിലാക്കണം, അവര്‍ പറഞ്ഞു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ജോയിന്റ് സെക്രട്ടറി എ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മാധവ ഗണിത പുരസ്‌കാരം ആചാര്യശ്രീ എസ്. ഹരിദാസിന് ഡോ. അനുരാധ ചൗധരി സമര്‍പ്പിച്ചു. പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ പ്രൊഫ. വി.പി.എന്‍. നമ്പൂതിരി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വാസ്തു വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, എഐസിടിഇ അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി ബി.കെ. പ്രിയേഷ് കുമാര്‍, എസ്‌സിഎംഎസ് ഡയറക്ടര്‍ ഡോ.രാധ തവന്നൂര്‍ എന്നിവര്‍ സംസാരിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post