വൈക്കം: കേരളീയ സാമൂഹിക പരിവർത്തനത്തിന് ഹൈന്ദവ സമൂഹമൊന്നാകെ ചേർന്ന് നിന്ന് ജ്വലിപ്പിച്ച പോർമുഖമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷികാഘോഷ സമിതിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ.
വൈക്കം സത്യഗ്രഹ സ്മരണകൾ ഹൈന്ദവ സമാജത്തിൻ്റെ ജാത്യേതര ഏകീകരണത്തിൻ്റെ പന്ഥാവായി എന്നും സമൂഹത്തിന് ഊർജ്ജം പകരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡൻറ് ശ്രീ.വൽസൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.
പത്മശ്രീ പുരസ്കാര ജേതാവായ ശ്രീ.കുഞ്ഞോൽ മാഷ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് ശ്രി. വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.
സ്വാമി സദ് സ്വരൂപാനന്ദ, ശ്രീ.പി.ജി.ബിജുകുമാർ, ശ്രീ. ഇ.എസ്.ബിജുകുമാർ, ആർ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ആയിരത്തൊന്നംഗ സ്വാഗത സംഘ രൂപീകരണം യോഗത്തിൽ വച്ച് നടന്നു. സമൂഹത്തിലെ വിവിധ സാംസ്കാരിക പ്രമുഖർ നേതൃത്വം നൽകുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമിതിയുടെ പ്രവർത്തനരേഖ അവതരിപ്പിച്ചു.
Discussion about this post