കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതി 57 മത് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
2023 മെയ് 26,27,28 ദിവസങ്ങളിൽ കൊട്ടാരക്കരയിൽ നടക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ വിജയത്തിനായി വിപുലമായ സ്വാഗതം സംഘം രൂപീകരണം നടന്നു. കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ജന്മഭൂമി മാനേജിങ് ഡയറക്ടറും രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ സഹ കാര്യവാഹുമായ എം രാധാകൃഷ്ണൻ നിർവഹിച്ചു.
വർത്തമാനകാലത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളിക്ക് ഉത്തരം നൽകാൻ ക്ഷേത്ര സംരക്ഷണ സമിതിക്ക് സാധിക്കും. ലഹരിയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും പോകുന്ന സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്ധ്യാത്മികതയിലൂടെ കഴിയുന്നുണ്ടെന്നും എം രാധാകൃഷ്ണൻ പറഞ്ഞു.
കേരള ക്ഷേത്ര സംരക്ഷണ സമിതി പുനലൂർ ജില്ലാ സെക്രട്ടറി എൻ രാധാകൃഷ്ണപിള്ള സ്വാഗതവും സി കെ കുഞ്ഞു അധ്യക്ഷനായ ചടങ്ങിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ, സംസ്ഥാന ഓർഗനൈസിംഗ് ടി.യൂ മോഹനൻ, സംസ്ഥാന സമിതി അംഗം കെ ജി രാമചന്ദ്രൻ, ജില്ലാ സംഘചാലക് ആർ ദിവാകരൻ, തേമ്പ്ര വേണുഗോപാൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയക്കൽ സോമൻ എന്നിവർ സംസാരിച്ചു.
Discussion about this post