VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജടായുപാറയിലേക്ക് 1008 പടികള്‍; നിര്‍മാണം 3ന് തുടങ്ങും

പദം പദം ശ്രീരാമപാദം

VSK Desk by VSK Desk
26 February, 2023
in കേരളം
Share
Tweet
SendTelegram

കൊല്ലം: പദം പദം ശ്രീരാമപാദം എന്ന പദ്ധതിയുടെ ഭാഗമായി ജടായുപാറയിലേക്കുള്ള 1008 പടികളുടെ നിര്‍മ്മാണം മാര്‍ച്ച് 3ന് തുടങ്ങുമെന്ന് ജടായുപാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പാറയുടെ അടിവാരത്ത് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ ആദ്യ പടവ് ഉഡുപ്പി പേജാവര്‍ മഠാധിപതിയും അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ സമര്‍പ്പിക്കും. ആധാരശില ഋഷിജ്ഞാന സാധനാലയം അധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ട സ്ഥാപിക്കും. പൊതുസമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉദ്ഘാടനം  ചെയ്യും.

അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതി ചൊല്ലിയാകും ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ശീര്‍ഷക ഗാനത്തിന്റെ നൃത്താവിഷ്‌കാരവും തിരുവാതിരയും അവതരിപ്പിക്കും. പടവുനിര്‍മ്മാണത്തിന്‍റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ ”രാമതാനം’ അരങ്ങേറും.

ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിക്കും.

ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തില്‍ നിന്നും ആധാരശിലയുടെ എഴുന്നള്ളിപ്പ് മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് തന്ത്രി മുഖ്യന്‍ സതീശന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ വനദേവതാരാധന, യോഗീശ്വരപൂജ, വാസ്തുബലി ഭഗവതിസേവ തുടങ്ങിയവ നടക്കും.

‘പദം പദം രാമ പാദം’ എന്ന പ്രോജക്ടിന്റെ ഭാഗമായി ജനുവരി 29 ന് കൊല്ലത്തു നടന്ന ചടങ്ങില്‍ വര്‍ക്കല ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയാണ് ആധാരശിലാപൂജ നടത്തിയത്. ജടായുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ജെ.ആര്‍. ജയകുമാറും സെക്രട്ടറി വി. കൃഷ്ണകുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി മാര്‍ച്ച് 1ന് ഘോഷയാത്രയായി തൃപ്പടി സമര്‍പ്പണ വേദിയിലേക്ക് കൊണ്ടുപോകും.
പദംപദം ശ്രീരാമപദം എന്ന പദ്ധതിയുടെ ഭാഗമായാണ് ജനങ്ങളില്‍ നിന്നും 1008 പടികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ വിഭവശേഖരണം നടത്തിയത്. കന്യാകുമാരി ജില്ലയിലുള്ള മൈലാടിയില്‍ നിന്നും കൊണ്ടുവരുന്ന ശിലകള്‍ ഉപയോഗിച്ചാണ് 1008 പടികളും നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് ചെങ്ങന്നൂര്‍ ബാലു ശില്പിയാണ് നേതൃത്വം നല്‍കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ജടായുപ്പാറ കുമ്മനം രാജശേഖരന്‍, സി.കെ. ചന്ദ്രബാബു, വി.ആര്‍. രാജശേഖരന്‍, പെരിനാട് മുരളീധരന്‍, ബി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies