കാസര്‍കോട്: ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്. 20 വര്‍ഷമായി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന് സ്ഥാപനം നടത്തുകയും അവിടുത്തെ കായിക താരങ്ങളിലൂടെ രാജ്യാന്തര മെഡലുകളം ഇന്ത്യക്ക് നേടിത്തന്നു.
രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി.ഉഷ. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.
Discussion about this post