കൊല്ലം: നര്‍മ്മവും മഹാമനസ്‌കതയും അനുഭവങ്ങളും ഇഴചേര്‍ന്നുണ്ടായ നൂറ്റാണ്ടിലെ ഇതിഹാസ പുരുഷനാണ് ഇന്നസെന്റ് എന്നും അവസാന നിമിഷം വരെ ഏതു സങ്കീര്‍ണ്ണ സാഹചര്യത്തെയും ചിരിയിലൂടെ ലളിതവല്‍ക്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും എം.എല്‍.എ.യും ചലച്ചിത്രനടനുമായ എം. മുകേഷ് പറഞ്ഞു. ഒട്ടനവധി സിനിമകളില്‍ ഒരുമിച്ച് അഭിനയമുഹൂര്‍ത്തങ്ങള്‍ പങ്കിട്ട ഇന്നസെന്റിനെപ്പറ്റി ധാരാളം പറയാനുണ്ടായിരുന്നു അദ്ദേഹത്തിന്. അനുഗൃഹീത കലാകാരനും ചിരിയുടെ സമ്രാട്ടുമായ ഇന്നസെന്റിനെ അനുസ്മരിക്കാന്‍ പത്തനാപുരം ഗാന്ധിഭവന്‍റെ നേതൃത്വത്തില്‍ കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് സ്വാഗതം ആശംസിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്‍. സാബു, സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മെമ്പര്‍ കെ.ജി. രവി, കേരളശബ്ദം എഡിറ്റര്‍ ആര്‍. പവിത്രന്‍, എസ്. സുവര്‍ണ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിഭവന്‍ പ്രോഗ്രാം ഓഫീസര്‍ ഗോപിനാഥ് മഠത്തില്‍ നന്ദി പറഞ്ഞു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post