തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് നാളെ തൃശൂരില്‍ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ നിരവധി ദേശീയ – സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് ഹോട്ടല്‍ വൃന്ദാവനില്‍ ഹിന്ദു നേതൃസമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിക്കും. സാമ്പത്തിക ശാക്തീകരണം ഹിന്ദു സമൂഹത്തില്‍ എന്ന വിഷയത്തില്‍ ആര്‍.വി. ബാബു, അഡ്വ. എസ്. ജയസൂര്യന്‍ എന്നിവര്‍ സംസാരിക്കും. സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ ഭാവി പരിപാടികള്‍ വിശദീകരിക്കും.
എട്ടിന് പ്രതിനിധി സമ്മേളനം ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടന സെക്രട്ടറി ജഗദീഷ് കാരന്ത് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി അധ്യക്ഷത വഹിക്കും. ജില്ലാ സമിതികളുടെ റിപ്പോര്‍ട്ട് അവതരണവും നടക്കും. ഉച്ചക്ക് ശേഷം ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ്ബാബു സംഘടനാ ചര്‍ച്ച നയിക്കും. വൈകിട്ട് ഭാരവാഹികളെ തെരഞ്ഞെടുക്കും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ സമാപന പ്രസംഗം നിര്‍വഹിക്കും.
ഏപ്രില്‍ 9 ന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 9.30ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് ഉദ്ഘാടനം ചെയ്യും. 11.30 ന് ‘ഹിന്ദു ഐക്യവേദി പ്രവര്‍ത്തനവും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. 2.30 ന് സമാപന സഭയില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കും.
വൈകിട്ട് 4 ന് നഗരത്തില്‍ പ്രകടനം. 5ന് പൊതുസമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ.സി. പ്രകാശന്‍ അധ്യക്ഷനാകും. സമ്മേളന പ്രതിനിധികള്‍ക്ക് ഉച്ചഭക്ഷണമായി തൃശൂരിലെ അമ്മമാര്‍ വീടുകളില്‍ തയാറാക്കുന്ന ഭക്ഷണപ്പൊതി നല്കും. സമ്മേളനത്തിന് മുന്നോടിയായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വിചാരസദസുകള്‍ക്ക് ഇന്ന് സമാപനമാകും.
Discussion about this post