തിരുവനന്തപുരം: ശാസ്ത്രലോകത്തെ അതുല്യപ്രതിഭയും ലോകപ്രശസ്ത ജൈവ രസതന്ത്രജ്ഞനും ആയ ചെങ്ങന്നൂർ കല്ലിശ്ശേരി, ഉമയാറ്റുകര സ്വദേശി ഡോ. ഇ.പി. മാധവ ഭട്ടതിരിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ക്ഷണിച്ചു വരുത്തി ആദരിച്ചു. 1985 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയിൽ അംഗമായിരുന്ന ഏക മലയാളിയാണ് ഭട്ടതിരി.അമേരിക്ക കാനഡ ബ്രിട്ടൻ മലേഷ്യ എത്യോപ്യ നൈജീരിയ എന്നീ രാജ്യങ്ങളിൽ മെഡിക്കൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി Inter University council for higher studies in medicine, UK നിയോഗിച്ചത് ഇദ്ദേഹത്തെയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസ് നമ്പൂതിരിപ്പാട്, ,നിയമ മന്ത്രിയായിരിക്കെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങി പല പ്രഗത്ഭരും ശാസ്ത്ര വിഷയങ്ങളിലുള്ള സംശയനിവാരണത്തിനായി ആദ്യ കാലത്ത് ഭട്ടതിരിയെയാണ് ബന്ധപ്പെട്ടിരുന്നത്.
96 ആം വയസ്സിലും ഏറെ ഊർജ്ജസ്വലനായ ഇദ്ദേഹം തിരുവനന്തപുരത്ത് ശാസ്തമംഗലത്താണ് ഇപ്പോൾ താമസം.
Discussion about this post