തിരുവനന്തപുരം: കൊച്ചിയില്‍ ‘യുവം’ പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനും ചെയ്യുമെന്നാണ് സൂചന. ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തിനും ഷൊര്‍ണ്ണൂരിനും ഇടയിലായിരിക്കും. കേരളത്തിനു രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും മോദി നടത്തും.
തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-മംഗലാപുരം എന്നിവയിലേതെങ്കിലും ഒരു സ്ഥിരം സര്‍വീസ് വരും ദിവസങ്ങളില്‍ തീരുമാനിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ആദ്യ സര്‍വീസിനുള്ള വന്ദേഭാരത് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ പുറപ്പെട്ടു.
ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അധികം വൈകാതെ കേരളത്തില്‍ ഓടിതുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിയെന്ന് അദേഹം പറഞ്ഞു.
ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്‌സപ്രസ് ടെയിനുകളുടെ വേഗത 130 മുതല്‍ 160 വരെ ആക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വെ നടത്തും. ഈ മാസം അവസാനം ഹെലികോപ്റ്റര്‍ മുഖേനയാണ് ലിഡാര്‍ സര്‍വേ നടത്തുക.
Discussion about this post