കൊച്ചി: പഠനത്തില്‍ നിന്ന് ഒരുവര്‍ഷത്തെ ഇടവേള. കൊച്ചിക്കാരന്‍ സ്റ്റീവന്‍ സുരേഷ് ലണ്ടനിലെ വിഖ്യാതമായ കിങ്‌സ് കോളജ് യൂണിയന്‍ പ്രസിഡന്റ്. ഒരു വര്‍ഷത്തേക്കാണ് നിയോഗം. 28.5 ലക്ഷം രൂപയാണ് പ്രസിഡന്റിന് ഒരു വര്‍ഷത്തെ വേതനം. 150 രാജ്യങ്ങളില്‍ നിന്നായി 45,000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജില്‍ ആദ്യമായാണ് ഒരു മലയാളി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിലാണ് സ്റ്റീവന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം ചേന്ദമംഗലം സ്വദേശി സുരേഷ് കുറ്റിക്കാട്ടിന്റെയും ദുബായ്‌യില്‍ ജോലി ചെയ്യുന്ന ചെറായി സ്വദേശി സിമിയുടെയും മകനാണ്. ബിഎ. പിപിഇ വിദ്യാര്‍ത്ഥിയാണ്. ദുബായ്‌യില്‍ പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിനായി കിങ്‌സ് കോളജില്‍ ചേര്‍ന്നു. ഒരു വര്‍ഷം മുഴുവന്‍ സമയവും പ്രസിഡന്റ് ചുമതലയില്‍ പ്രവര്‍ത്തിക്കണം. ജൂലൈയില്‍ ചുമതലയേല്‍ക്കും. അടുത്ത വര്‍ഷം മൂന്നാം വര്‍ഷ ഡിഗ്രി പഠനം പൂര്‍ത്തിയാക്കണം.
ഒട്ടേറെ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പുറത്തിറക്കിയാണ് സ്റ്റീവന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വര്‍ണ്ണ വിവേചനം പൂര്‍ണമായും ഒഴിവാക്കി വിദ്യാര്‍ഥികളുടെ ലിംഗസമത്വം ഉറപ്പാക്കുന്ന പ്രകടനപത്രികയില്‍ ഫീസ് അടയ്ക്കാനുള്ള തവണകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ചും വാഗ്ദാനം ഉണ്ടായിരുന്നു.
Discussion about this post