തിരുവനന്തപുരം കേന്ദ്രമായ ഹിന്ദു ധർമ്മപരിഷദ് നൽകുന്ന മൂന്നാമത് പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം പ്രഖ്യാപിച്ചു.
വൈജ്ഞാനിക- അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഈ പുരസ്കാരം ഈ വർഷം ഡോ. ഏ.എം ഉണ്ണിക്കൃഷ്ണൻ എഡിറ്റു ചെയ്ത ചട്ടമ്പിസ്വാമിപഠനങ്ങൾക്കു നൽകും. പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം .
ചട്ടമ്പിസ്വാമികളുടെ പ്രഭാവവും സ്വാമികൾ നിർവ്വഹിച്ച നാനാ മുഖമായ കർമ്മങ്ങളും വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്തവരിപ്പിക്കുന്നതിലും ചട്ടമ്പിസ്വാമി പഠനങ്ങൾ പൂർണമായി വിജയിച്ചിരിക്കുന്നു. മലയാളത്തിൽ മാതൃകകളില്ലാത്ത ഈ ബൃഹദ്ഗ്രന്ഥം തയ്യാറാക്കി സമൂഹത്തിന് സമർപ്പിപ്പിച്ചതിലൂടെ ഡോ. ഏ എം ഉണ്ണിക്കൃഷ്ണൻ മഹത്തായ സേവനമാണ് നിർവ്വഹിച്ചതെന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരൂത്തി.
21 ന് വൈകു. 6.00 ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി പുരസ്കാരം സമ്മാനിക്കും
Discussion about this post