തിരുവനന്തപുരം : ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 11-ാമത് അന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 4.30 നുള്ള ഉദ്ഘാടന സമ്മേളനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി ഭദ്രദീപം തെളിയിക്കും.കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ബ്രഹ്‌മാന്ദ സരസ്വതി, സ്വാമി സുകുമാരനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ എംഎൽഎ ഒ.രാജഗോപാൽ, മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദൻ, കാലടി ബോധാനന്ദാശ്രമം സ്വാമി ഹരിഹരാനന്ദ, മേനക സുരേഷ്, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, നാരീശക്തി ചെയർപേഴ്‌സൺ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘ പുഴ മുതൽ പുഴ വരെ ‘ സിനിമയുടെ നിർമാതാവും സംവിധായകനുമായ രാമസിംഹനെ (അലിഅക്ബർ)ആദരിക്കും.
നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയാകും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റെ കെ.സുരന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റെ വിജിതമ്പി തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ 23 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിക്കും. ഡോ. ടി.പി. സെൻകുമാർ ഐപിഎസ് (മുൻ ഡിജിപി) പങ്കെടുക്കും. ഏപ്രിൽ 24 തിങ്കളാഴ്ച കേന്ദ്രമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 25 ചൊവ്വാഴ്ച നടക്കുന്ന പൊതുസമ്മേളനം സ്വാമി അദൃശ്യ കാടിസിന്ദേശ്വര (മഠാധിപതി,ശ്രീക്ഷേത്ര സിദ്ധഗിരിമഠം,കോലാപ്പൂർ) ഉദ്്ഘാടനം നിർവഹിക്കും. ശ്രീ എ.കസ്തൂരി അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അഭയാനന്ദ (ചിന്മയമിഷൻ) , ജെ. നന്ദകുമാർ (പ്രജ്ഞാ പ്രഭാഹ്,ആർഎസ്എസ്) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
Discussion about this post