കോഴിക്കോട്: നടന് മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05നാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് ആരോഗ്യനില ഗുരുതരമാക്കിയത്. കഴിഞ്ഞ ദിവസം കാളികാവില്‍ സെന്വസ് ഫുട്ബോള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് മാമുക്കോയയെ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയു ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവരാണ് മക്കള്‍.
Discussion about this post