വടക്കഞ്ചേരി (പാലക്കാട്): അമ്മയുടെ പേര് അനശ്വരമാക്കി മകള്‍. ഒരു കോടിയിലധികം വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് കൈമാറിയാണ് എണ്‍പത്തഞ്ചുകാരി ശാന്തകുമാരി അമ്മ മാതൃകയായത്. വടക്കഞ്ചേരി വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പില്‍ ശാന്തകുമാരി അമ്മയാണ് തന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ പേരിലുള്ള 66 സെന്റ് സ്ഥലവും വീടും ഉള്‍പ്പെടെ സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നവോത്ഥാന പരിഷത്തിന് കൈമാറിയത്.
പത്ത് വര്‍ഷം മുമ്പാണ് പാറുക്കുട്ടിയമ്മ മരിച്ചത്. ശാന്തകുമാരിയമ്മയുടെ ഭര്‍ത്താവ് സി. രാധാകൃഷ്ണനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു വാര്‍ധക്യകാലത്ത്. ഒറ്റപ്പെടുന്നവര്‍ക്ക് ഒരു ആശ്വാസ കേന്ദ്രം വേണമെന്നത് പാറുക്കുട്ടിയമ്മയുടെ ആഗ്രഹമായിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാമെന്ന സേവാഭാരതിയുടെ തീരുമാനം അറിഞ്ഞതോടെയാണ് ശാന്തകുമാരിയമ്മ ഒരു കോടിയിലധികം വിലമതിക്കുന്ന തന്റെ പേരിലുള്ള ഭൂമി നവോത്ഥാനപരിഷത്തിന് കൈമാറിയത്.
പരേതനായ മകന്‍ ഷാജിയുടെ മക്കളുടെ അനുവാദത്തോടുകൂടിയാണ് പ്രമാണം കൈമാറിയത്. ചടങ്ങില്‍ നവോത്ഥാന പരിഷത്ത് ട്രഷറര്‍ സ്വാമിനാഥന്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് മണികണ്ഠന്‍, സുജിത്ത്, ആര്‍. അശോകന്‍, സൂര്യജിത്ത്, പ്രസാദ് ചക്കിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു
Discussion about this post