തിരുവനന്തപുരം: പി ടി ഉഷ നോമിനേറ്റഡ് എംപിയാണ്. നോമിനേറ്റഡ് എന്നതിന്‍റെ ചട്ടക്കൂടിലൊതുങ്ങുകയാണ് രാജ്യസഭാംഗങ്ങളുടെ പൊതുവെ പതിവ്. സെലിബ്രേറ്റികളാകുമ്പോള്‍ സഭയിലേക്ക് തിരിഞ്ഞു നോക്കാത്തവരുമുണ്ട്. ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്ത നോമിനേറ്റഡ് എംപി മാരുപോലും ഉണ്ട്. അതിനൊക്കെ അതിന് അപവാദമാകുകയാണ് പി ടി ഉഷ.
പ്രാദേശിക വികസന ഫണ്ട് വഴിനടപ്പിലാക്കുന്ന പദ്ധതിയില്‍ പിടി ഉഷയ്ക്ക് ലഭിച്ച വിഹിതത്തില്‍ 100 ശതമാനവും ചെലവിട്ടു. രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ മണ്ഡലങ്ങളില്‍ പദ്ധതികകള്‍ നടപ്പിലാക്കി.
അഞ്ചു മാസങ്ങള്‍ക്കിടയില്‍ ഇരുപതിലധികം ജനകീയ പ്രശ്‌നങ്ങളാണ് രാജ്യസഭയില്‍ പിടി ഉഷ എംപി ഉന്നയിച്ചത്. സുപ്രധാനമായ മനുഷ്യനെതിരെയുള്ള വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉഷ അവതരിപ്പിച്ചപ്പോള്‍ ദേശീയ പ്രാധാന്യവും കിട്ടി. അടിപ്പാത നിര്‍മ്മാണം മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം , മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍.. എയിംസ് കേരളത്തില്‍ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ , തുടങ്ങി കേരളത്തിന്റെ ആവിശ്യങ്ങളുമായി മന്ത്രിമാരെ പിടി ഉഷ നേരില്‍ പോയി കണ്ടു.
രാജ്യസഭയില്‍ എത്താനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഉള്‍പ്പെടെ നോമിനേറ്റഡ് അംഗങ്ങള്‍ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തില്‍. ഉഷയുടെ ഹാജര്‍. 90% ത്തിന് മുകളാണ്. ആറു വര്‍ഷം രാജ്യസഭയിലുണ്ടായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആകെ 23 ദിവസവും(6%) നടി രേഖ 18 ദിവസവും( 5 %) മാത്രമാണ് ഹാജരായത് എന്നത് വാര്‍ത്തയായിരുന്നു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഉഷയുടെ ശുപാര്‍ശ വഴി കേരളത്തിലെ ജാതിമത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി പ്രത്യേകിച്ച് രാഷ്ട്രീയത്തിനതീതമായി ലക്ഷക്കണക്കിന് രൂപയാണ് ചികിത്സാസഹായം വിതരണം ചെയ്തത്. കിഡ്‌നി നഷ്ടപ്പെട്ടവന്റെ വേദനയുടെ കണ്ണീരൊപ്പാനും കാന്‍സര്‍ ബാധിതര്‍ക്ക് സ്വാന്തനം ഏകാനും ഒപ്പം നിന്നതിനൊന്നും പത്രക്കുറിപ്പിറക്കിയോ പത്രസമ്മേളനം നടത്തിയോ പബ്ലിസിറ്റി നല്‍കാനും ഉഷ തയ്യാറായില്ല.
Discussion about this post