തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി സ്ഥാപനത്തിന് ഇല്ല. ഇരുപത് വര്‍ഷത്തോളമായി ബാലരാമപുരം ഇടമനക്കുഴിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമീപ വാസികള്‍ക്കൊന്നും കോളജിനെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ല. മുസ്ലിം പെണ്‍കുട്ടികള്‍ മറ്റ് മതവിഭാഗങ്ങളിലെ യുവാക്കളുമായി പ്രണയത്തിലായാല്‍ അത് മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം പഠനത്തിനെന്ന വ്യാജേന പെണ്‍കുട്ടികളെ പ്രധാനമായും സ്ഥാപനത്തില്‍ എത്തിക്കുന്നത്.
കോളജിലെ പ്രധാന അധ്യാപകരും ജീവനക്കാരുമെല്ലാം മലബാര്‍ ഭാഗത്ത് നിന്നുള്ളവരാണ്. ഇവര്‍ക്ക് സമീപ പ്രദേശങ്ങളില്‍ ഉള്ളവരുമായി ബന്ധമില്ല. കര്‍ശന മതപഠനമാണ് ഇവിടെ നടക്കുന്നതെന്ന് അറിയുന്നു. സ്ഥാപനത്തിലെ പഠനം മുതല്‍ അവിടെ നടക്കുന്നതൊന്നും പുറത്ത് പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്കിയിരിക്കുന്നത്.
അസ്മിദ റംസാന്‍ അവധിക്ക് ബീമാപള്ളിയിലെ വീട്ടിലേക്ക് പോയത് മുതല്‍ സ്ഥാപനത്തിലേക്ക് തിരികെ പോവാന്‍ വിസമ്മതിക്കുകയും അവിടെ പഠനം തുടരാന്‍ താത്പര്യമില്ലെന്ന് വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാപന അധികൃതരുടെ ഭീഷണിയെ തുടര്‍ന്ന് അസ്മിയയെ തിരികെ എത്തിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അസ്മിയ നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു.
അസ്മിദയുടെ മരണത്തിനു ശേഷം സ്ഥാപനത്തിനെതിരെ ജനരോഷം ഉയര്‍ന്നതോടെ രക്ഷകരായി മതതീവ്രവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. കോളജിനെതിരെ പറയുന്നവരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തുന്നു. കൂടാതെ അസ്മിദാ മോളുടെ രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ നീക്കം തുടങ്ങി.
അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: ബാലരാമപുരം അല്‍-അമാന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജില്‍ അസ്മിയ മോളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നെയ്യാറ്റിന്‍കര എഎസ്പി ഫറാഷ് ടിയുടെ നേതൃത്വത്തില്‍ ബാലരാമപുരം എസ്എച്ച്ഒ ടി. വിജയകുമാര്‍, പൂവാര്‍ എസ്എച്ച്ഒ പ്രവീണ്‍ എസ്.ബി., വനിതാസെല്‍ സിഐ സീന എന്‍. എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്നംഗ സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി ശില്പ ദേവയ്യയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന അസ്മിദ മോള്‍ മെയ് 13ന് അറബി കോളജിലെ ലൈബ്രറി റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
Discussion about this post