ബാലരാമപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോള്‍ (17) പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിന് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നില്ലന്നെന്ന് പോലീസ്. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആവശ്യപ്പെട്ട് പോലീസ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി.
അസ്മിയയുടെ മരണത്തിന് പിന്നാലെ മതപഠന കേന്ദ്രത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പോലീസ് അന്വേഷണം നടന്നത്. ഇതിനെ തുടര്‍ന്ന് മതപഠന കേന്ദ്രത്തിനെതിരെ സംയുക്ത പരിശോധന വേണമെന്ന നിഗമനത്തെ തുടര്‍ന്ന് പോലീസ് ജില്ലാ കളക്ടര്‍ക്ക് അനുമതി തേടി കത്ത് നല്‍കുകയായിരുന്നു.
മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കള്‍, സഹപാഠികള്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികള്‍ രേഖപ്പെടുത്തി. സഹപാഠികളില്‍നിന്നു നേരിട്ടും ഫോണ്‍ മുഖേനയും വിവരശേഖരണവും നടത്തി. ചിലരെ സ്റ്റേഷനില്‍ എത്തിച്ചും മൊഴി എടുത്തു.
സ്ഥാപനം സന്ദര്‍ശിച്ച പ്രത്യേക അന്വേഷണ സംഘം ഹാജര്‍ ബുക്ക് ഉള്‍പ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. സ്ഥാപനത്തിന്റെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിരുന്നു. നെയ്യാറ്റിന്‍കര എഎസ്പി: ടി.ഫറാഷിനാണ് അന്വേഷണ ചുമതല. പ്രത്യേക സംഘത്തില്‍ ഒരു സിഐ ഉള്‍പ്പെടെ നാലു പേര്‍ വനിതകളാണ്. ഒരാഴ്ച മുന്‍പാണ് അസ്മിയ മോളെ കോളജിലെ ലൈബ്രറി ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post