തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.
തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന് ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്
പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് ആറ് വര്‍ഷമായി ഫയര്‍ഫോഴ്സ് ജീവനക്കാരനാണ്. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് മറ്റൊരു കെട്ടിടത്തിലാണ്. തീ പൂര്‍ണമായും അണച്ചതായി അഗ്നിശമനസേന അറിയിച്ചു.
Discussion about this post