VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പരുമല ബലിദാനികളെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്; കേസ് ‍നല്കിയത് ബലിദാനിയുടെ അച്ഛന്‍

VSK Desk by VSK Desk
26 May, 2023
in കേരളം
ShareTweetSendTelegram

ആലപ്പുഴ: സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എബിവിപി ബലിദാനിയായ വിദ്യാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. പരുമല പമ്പ കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍ കൊല്ലപ്പെട്ട മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ അതീവ മോശമായ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെയാണ് വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചത്. എബിവിപി പ്രവര്‍ത്തകന്‍ അനു പി. എസിന്റ അച്ഛന്‍ മാന്നാര്‍ സ്വദേശിയായ ശശി പി. സി ആണ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന സിപിഎം നേതാവായ തൃശൂര്‍ സ്വദേശി എന്‍. വി.  വൈശാഖനെതിരെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.  

കോളജിലെ എബിവിപി  പ്രവര്‍ത്തകരായിരുന്ന അനു പി. എസ്, കിം കരുണാകരന്‍, സുജിത്ത് എന്നിവരാണ്  കൊല്ലപ്പെട്ടത്. 1996 സപ്തംബര്‍ 17ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാരായ പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം കോളജിലെ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച് കൊലപ്പെടുത്തുവാനായി ശ്രമിച്ചപ്പോള്‍ രക്ഷക്കായി പുറത്തേക്ക് ഓടിയ മൂന്നു പേരെയും പ്രതികള്‍ ആക്രമിച്ച് പമ്പാനദിയിലേക്ക് തള്ളുകയും തുടര്‍ന്ന് കരയിലേക്ക് കയറാന്‍ ശ്രമിച്ച കുട്ടികളെ അതിന് അനുവദിക്കാതെ കല്ലെറിഞ്ഞ് നദിയില്‍ താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പുളിക്കീഴ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.  

എന്നാല്‍ കേസിന്റെ അന്വേഷണ വേളയില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷപെടുത്താനായി പോലീസ് കേസ് അന്വേഷണം അട്ടിമറിച്ചിരുന്നു എന്ന വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഈ കേസിന്റെ പരാജയത്തിന് കാരണക്കാര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണെന്നും പോലീസ് നിയമത്തിന്റെ രക്ഷകരായിരുന്നു ആകേണ്ടതെന്നും കേസിന്റെ അന്തിമ വിധി ന്യായത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതി എഴുതിയിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ മെയ് 21 ന് ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത വൈശാഖന്‍ കൊല്ലപ്പെട്ടവര്‍ മദ്യപാനികള്‍ ആയിരുന്നുവെന്നും മോശക്കാരായിരുന്നുവെന്നുമുള്ള തരത്തില്‍ ചിത്രീകരിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തില്‍ വര്‍ദ്ധക്യ കാലത്തും സങ്കടപ്പെടുന്ന മാതാ പിതാക്കളെ വീണ്ടും അപമാനിക്കാനായി സിപിഎം നേതാവ് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് അനുവിന്റെ പിതാവ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് വാദിയായ പി.സി. ശശിക്കായി കോടതിയില്‍ ഹാജരായത്.

Share12TweetSendShareShare

Latest from this Category

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies