കൊട്ടാരക്കര: ക്ഷേത്രങ്ങൾ ഭരിക്കേണ്ടുന്നത് ക്ഷേത്ര വിശ്വാസികളാണെന്നും ക്ഷേത്ര പ്രവേശനം എന്നത് കേവലം ആരാധന സ്വാതന്ത്ര്യം മാത്രമല്ല മറിച്ചു ക്ഷേത്രങ്ങളിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ ഉള്ള അധികാരം ആണെന്നും മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 57-)മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ നടന്ന ഭക്തജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളാണ് സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾക്ക് തുടക്കം ഇട്ടതെന്നും ക്ഷേത്ര സംരക്ഷണത്തിനായി ജീവൻ ബലി നൽകിയവരിൽ ഭൂരിഭാഗവും rss പോലുള്ള പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കേരള സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹൻ ചടങ്ങിൽ അധ്യക്ഷനായി.
കൊളത്തൂർ അദ്വൈതാശ്രമം മഡാതിപതി ചിദാനന്ദപുരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മാധവ്ജി പുരസ്‌കാരം സിനിമ സംവിധായകൻ രാമ സിംഹൻ ( അലി അക്ബർ ) ഏറ്റു വാങ്ങി.
Discussion about this post