ശ്രീമൂലനഗരം: ദിവ്യാംഗരുടെ ക്ഷേമത്തിനും ജീവിത മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തേണ്ടതും ഒരോ മനുഷ്യന്റെയും കടമയാണ് എന്ന് പ്രശസ്ത സാമൂഹിക നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ പറഞ്ഞു. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടനയായ സക്ഷമ ആലുവ താലൂക്ക് സമിതിയുടെ ആഭ്യമുഖ്യത്തിൽ ശ്രീമൂലനഗരം എടനാട് ശ്രീദുർഗ്ഗാ ദേവി ക്ഷേത്ര ഹാളിൽ നടന്ന ഹെലൻ കെല്ലർ ജയന്തി ആഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്ഷമ നടത്തുന്ന സേവനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇതിഹാസ് സങ്കലൽ സമിതി സംസ്ഥാന സംയോജകർ സി.ജി. കമലാകാന്തൻ ഹെലൻ കെല്ലർ അനുസ്മരണം നടത്തി.
സക്ഷമ സംസ്ഥാന സംഘടന സെക്രട്ടറി വി.വി.പ്രദീപ് സക്ഷമയെ പരിചയപ്പെടുത്തി സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് പി.എ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. അനിൽ രാധാകൃഷ്ണൻ , പാലേലി മോഹനൻ , താലൂക്ക് സെക്രട്ടറി ഹരി മാടപ്പാട്ടിൽ, സന്ധ്യാ ഗോപാൽ, സജീവ് ശിവജിപുരം, രേഖാ സന്തേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്.എസ്. എൽ.സി, പ്ലസ്ടു, ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ അനുമോദിച്ചു. ചികിത്സ സഹായ വിതരണവും നടന്നു.
Discussion about this post