നരിപ്പറ്റ: കുന്നത്ത് ചാലിൽ – ചങ്ങരോത്ത് താഴനരി – പറ്റയുപി സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്യാൻ എംപി ഫണ്ടിൽ നിന്ന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ സൈമ കത്തെഴുതിയത്. പിടി ഉഷ എംപി ഫണ്ടിൽ നിന്ന് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. പഠനത്തോടൊപ്പം കായിക പരിശീലനത്തിന് സൗകര്യമുള്ള മിനിസ്റ്റേഡിയമടക്കം മറ്റു സൗകര്യങ്ങളും സ്കൂളിലുണ്ടെന്നും ഈ വർഷത്തെ നാഷണൽ ജൂനിയൽ അത്ലറ്റിക്ക് മീറ്റിൽ കേരളത്തിന് ആദ്യസ്വർണ്ണമെഡൽ നേടികൊടുത്ത ആഷ്മികയെ പോലുള്ള കായികതാരങ്ങൾ സ്കൂളിലുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള സാഹചര്യം വിദ്യാലയത്തിലുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടാണ് വളരെ വേഗത്തിൽ ഫണ്ട് അനുവദിച്ചതെന്ന് പിടി ഉഷ മറുപടിയിലെഴുതി. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടന സമയത്ത് കാണാമെന്ന വാഗ്ദാനവും കത്തിലുണ്ട്.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post