കോട്ടയം: ദിവ്യാംഗസമൂഹം നേരിടുന്ന വിഷയങ്ങളില്‍ സക്രിയമായി ഇടപെടുന്നതിന് കോട്ടയം കേന്ദ്രമാക്കി ദിവ്യാംഗ സേവാകേന്ദ്രം ആരംഭിക്കുന്നതിന് സക്ഷമ പ്രവര്‍ത്തക ശിബിരത്തില്‍ തീരുമാനം.
സക്ഷമ കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തര്‍ക്കായി തിരുനക്കര എന്‍എസ്എസ് ഹാളിലാണ് ഏകദിന പഠന ശിബിരം ‘നൈപുണ്യം 23’ സംഘടിപ്പിക്കപ്പെട്ടത്. വയസ്‌കര നാരായണീയം ആര്യ ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ ഡോ.എന്‍. ഹൃഷികേശ് ശിബിരം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ സക്ഷമ സംസ്ഥാന ജോ.സെക്രട്ടറി പ്രദീപ് എടത്തല, സക്ഷമ ജില്ലാ സമിതി അംഗം ബിന്ദു മുക്കോല, അഭിഭാഷക പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അനില്‍ ഐക്കര, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. പത്മനാഭന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
പഞ്ചായത്തു തലത്തില്‍ സക്ഷമയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 8 വരെ നടക്കുന്ന നേത്രദാന വാരാചരണം വിപുലമായി നടത്തുവാനും തീരുമാനിച്ചു.
Discussion about this post