കൊച്ചി: കവളങ്ങാട് വാരപ്പെട്ടിയില്‍ യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു. 220 കെവി ടവര്‍ ലൈനിന്റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ കുലച്ച വാഴകളാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ കൃഷമന്ത്രി പി. പ്രസാദിന്റെ ഇടപെടലിനപ പിന്നാലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയോട് വിശദീകരണം തേടി. വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആയിരം വാഴകളാണ് അനീഷ് കൃഷി ചെയ്തത്. ഇതില്‍ കുലച്ച 406 വാഴകളാണ് അധികൃതര്‍ വെള്ളിയാഴ്ച വെട്ടിമാറ്റിയത്. ഞായറാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ വെട്ടിക്കളഞ്ഞത് കണ്ടതെന്ന് അനീഷ് പറഞ്ഞു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് വാഴ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. നാലുലക്ഷത്തിന്റെ നഷ്ടമുണ്ടെന്നാണ് പ്രാഥമികനിഗമനം. വിവിധയിടങ്ങളില്‍നിന്ന് വായ്പയെടുത്തായിരുന്നു അനീഷ് കൃഷിയിറക്കിയത്.
എന്നാല്‍, ടവര്‍ ലൈന്റെ അടിയില്‍ ഇത്തരം കൃഷി നടത്താന്‍ അനുവാദമില്ലെന്നും സ്വര്‍ണമുഖി ഇനത്തിലുള്ള പൊക്കംവയ്ക്കുന്ന തരത്തിലുള്ള വാഴയാണ് കൃഷി ചെയ്തതെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ഇത് ലൈനിലേക്ക് പടര്‍ന്ന് പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുള്ളതിനാലാണ് വാഴകള്‍ വെട്ടിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, വാഴ വെട്ടുന്നതിന് മുന്‍പ് തന്നെ സമീപിച്ചില്ലായിരുന്നെന്ന് കര്‍ഷകന്‍ പറയുന്നു. ഇത്രയധികം വാഴകള്‍ വെട്ടിനരിത്തുമ്പോള്‍ തന്നെ സമീപിക്കുകയോ നടപടികള്‍ അറിയിക്കുകയോ ചെയ്തില്ലെന്ന് അനീഷ് പറഞ്ഞു. ഒരു വാഴ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കിയിരുന്നതായി അനീഷ് സമ്മതിച്ചു. സംഭവത്തില്‍ ഇതുവരെ യാതൊരുവിധ അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് അനീഷ് പറഞ്ഞു. ഓണം മുന്നില്‍ കണ്ടായിരുന്നു കൃഷി ചെയ്തതെന്നും അനീഷ് പറഞ്ഞു.
Discussion about this post