തിരുനക്കര: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യദിനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ സംഘത്തിന്റെ കോട്ടയം വിഭാഗ് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ പി.എസ് പ്രസാദ് ദേശീയ പതാകയുയർത്തി. ദേശീയ ഗാനാലാപനത്തിന് ശേഷം നൽകിയ സന്ദേശത്തിൽ ഭാരതം കരുത്തുറ്റ രാഷ്ട്രമായി വളരുകയാണെന്ന് ശ്രീ പി.എസ്. പ്രസാദ് പറഞ്ഞു.. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന സാമാജിക സമരസതാ സംയോജക് ശ്രീ വി.കെ വിശ്വനാഥൻ സ്വാതന്ത്ര്യ രണഭൂമിയിൽ വീരാഹുതിയേകിയ ധീരരെ അനുസ്മരിച്ചു.. മാനനീയ കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി സാർ , ജില്ലാ സംഘചാലക് എ. കേരളവർമ്മ, ഖണ്ഡ് സംഘചാലക് പി.ബി. ശ്യാമപ്രസാദ്, പ്രാന്ത കാര്യകാരി സദസ്യൻ ഡോ .നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു..
















