തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന സംയോജി ആശയ വിനിമയ ബോധവത്കരണ പരിപാടി ഗ്രാമോത്സവത്തിന് ആറ്റിങ്ങലിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യ സഹമത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കേരള അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷനായി. ജോയിന്റ് ഡയറക്ടർ വി. പാർവതി , നെഹ്റു വിവേകേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ , കൗൺസിലർ ഒ. പി.ഷീജ, ഇന്ത്യൻ ഓവർവീസ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജി.വി. ദയാൽ പ്രസാദ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിൽകുന്ന പരിപാടിയിൽ ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ആയൂഷ്, ബി എസ് എൻ എൽ തുടങ്ങിയവയുടെ പ്രദർശനങ്ങൾ, കലാപരിപാടികൾ, കേന്ദ്രസർക്കാർ പദ്ധതികളുടെ ക്ലാസുകൾ, കലാ മത്സരങ്ങൾ ആധാർ സേവനങ്ങൾ, പൂക്കള മത്സരം, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 23 ന് ഗ്രാമോത്സവം സമാപിക്കും.
Discussion about this post