പാലക്കാട്: ദേശീയതയെ വികലമാക്കി ചിത്രീകരിച്ച വിക്ടോറിയ കോളേജിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ജില്ലാ സെക്രട്ടറി ടി.കെ കൈലാസ് ആവശ്യപ്പെട്ടു. നവാഗതരെ സ്വാഗതം ചെയ്യാനെന്ന പേരിൽ മുൻ വർഷങ്ങളിൽ ഇതേ ഫ്ലെക്സ് ബോർഡ് വെച്ച് വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ തന്നെ ബോർഡ് നീക്കം ചെയ്തിരുന്നു. അതേ ഫ്ലെക്സ് ബോർഡ് തന്നെയാണ് വീണ്ടും ബോധപൂർവം പുനഃസ്ഥാപിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ അഖണ്ഡതയെ കളങ്കപ്പെടുത്തുന്ന,ദേശീയതയെ അപമാനിക്കുന്ന സമീപനമാണ് എല്ലാ കാലത്തും എസ്എഫ്ഐ സ്വീകരിച്ചിട്ടുള്ളത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ദേശീയ ബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വരേണ്ട കലാലയങ്ങളിൽ ദേശവിരുദ്ധത കുത്തി നിറക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്ന എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും,ഫ്ലെക്സ് ബോർഡ് അടിയന്തിരമായി നീക്കം ചെയ്യണമെന്നും,അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിനു നേതൃത്വം കൊടുക്കുമെന്നും,രാജ്യവിരുദ്ധ ശക്തികളെ ക്യാമ്പസുകളിൽ നിന്നും ഒറ്റപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം തയാറാവാണെമെന്നും ടി.കെ.കൈലാസ് പ്രസ്താവനയിലൂടെ ആവശ്യപെട്ടു.
Discussion about this post