തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. രാവിലെ പത്തരയോടെ മുന്‍ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.
https://www.facebook.com/watch/?v=967821597836847
ചന്ദ്രയാന്‍ 3 ദൗത്യം തുടങ്ങിയത് മുതല്‍ ഡോ.സോമനാഥ് എല്ലാ പൗര്‍ണ്ണമിക്കും പൗര്‍ണ്ണമിക്കാവില്‍ വരികയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.40നാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
തലസ്ഥാനത്ത് വിമാനമിറങ്ങിയ സോമനാഥിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എല്‍.പി.എസ്.സി ഡയറക്ടര്‍ ഡോ. വി.നാരായണന്‍, വി.എസ്.എസ്.ഇ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ചെയര്‍മാനും സംഘവുമെത്തിയത്.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post