മാന്നാര്‍: സിപിഎം ഭീകരര്‍ ജീവനെടുത്ത പരുമലയിലെ വീരബലിദാനികളുടെ ഓര്‍മ്മയില്‍ ജന്മനാട്. 1996 സപ്തംബര്‍ 17നാണ് അനു, കിം കരുണാകരന്‍, സുജിത്ത് എന്നീ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്ഐ അക്രമികള്‍ പമ്പയാറ്റില്‍ മുക്കിക്കൊല്ലുന്നത്. വര്‍ഷം ഇരുപത്തിയേഴ് പിന്നിട്ടിട്ടും ഇന്നും ഇവരുടെ ജീവന് നീതികിട്ടിയിട്ടില്ല. പരുമല ദേവസ്വം ബോര്‍ഡ് കോളജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ വെള്ളത്തില്‍ മുക്കിക്കൊല്ലുമ്പോള്‍ ഭരണവും സംവിധാനങ്ങളുമെല്ലാം അക്രമികള്‍ക്ക് അനൂകൂലമായിരുന്നു.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ കരുണാകരന്‍-ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍(17), കുട്ടമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന്‍ പി.എസ്. അനു(20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാ ഭവനത്തില്‍ പരേതരായ ശിവദാസന്‍നായരുടെയും ശാരദയുടേയും മകന്‍ സുജിത്ത്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. കോളജിനുള്ളില്‍ കയറി നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനു പ്രാണരക്ഷാര്‍ത്ഥം പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്‌ത്തി കൊല്ലുകയായിരുന്നു.
യുവമോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പരുമല ബലിദാന്‍ ദിന അനുസ്മരണം സംഘടിപ്പിക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് 4.30ന് മാന്നാര്‍ വ്യാപാരഭവനില്‍ നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്് ബി.എല്‍. അജേഷ്, സെക്രട്ടറി ശ്യാംകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ: ഹരിഗോവിന്ദ്, മാന്നാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മിഥുന്‍ കൃഷ്ണന്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Discussion about this post