തിരുവനന്തപുരം: ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വ്യാപകമാക്കുന്ന ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ പദ്ധതിയില്‍ കേരളത്തിന് 950 ബസ് ഉടന്‍ ലഭിക്കും. 10 നഗരങ്ങളിലേക്കാണ് ബസ് കിട്ടുക, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് 150 ഉം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങള്‍ക്ക് 100 ഉം ചേര്‍ത്തല ,കായംകുളം, കോട്ടയം നഗരങ്ങള്‍ക്ക് 50 ഉം ബസ്സുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക,. ജനസംഖ്യ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.3 ലക്ഷവും അതില്‍ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സൗജന്യമായി ബസ് നല്‍കുന്നതിനൊപ്പം ഡ്രൈവറേയും കേന്ദ്രം നിയമിക്കും.
ബസ് സര്‍വീസുകള്‍ നടത്തുന്നതിനും ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പേയ്‌മെന്റുകള്‍ നല്‍കുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്തം. സ്‌കീമില്‍ പറഞ്ഞിരിക്കുന്ന നിര്‍ദിഷ്ട പരിധി വരെ സബ്‌സിഡി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഈ ബസ് സര്‍വീസുകളെ പിന്തുണയ്‌ക്കും.വരുമാനത്തിന്റെ നിശ്ചിത വിഹിതം കേന്ദ്രത്തിനു നല്‍കണം എന്നതാണ് വ്യവസ്ഥ.
രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ . 57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. 169 നഗരങ്ങളിലാണ് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പതിനായിരം ഇബസുകള്‍ വിന്യസിക്കുക. ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.
10,000 ബസുകള്‍ ഈ സിറ്റി ബസ് ഓപ്പറേഷനായി വിന്യസിക്കുന്നതിലൂടെ 45,000 മുതല്‍ 55,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തിയിരിക്കുന്നത്. അതു കണക്കാക്കിയാല്‍ കേരളത്തില്‍ കുറഞ്ഞത് 5000 പേര്‍ക്ക് തൊഴില്‍ കിട്ടും.
Discussion about this post