VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സുരേഷ് ഗോപിയുടെ സഹകരണ പദയാത്രയക്ക് ആവേശകരമായ തുടക്കം

VSK Desk by VSK Desk
2 October, 2023
in കേരളം
ShareTweetSendTelegram

തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ഇ.ഡി. നടപടികള്‍ കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കുമെന്ന് സുരേഷ്‌ഗോപി. മുഖ്യമന്ത്രി പിണറായി വിജയനോട് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയ മാത്രമാണിവിടെ നടക്കുന്നത്. കരുവന്നൂരില്‍നിന്നും തൃശ്ശൂരിലേക്കുള്ള സഹകാരി സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 നവംബറിലാണ് നോട്ടുമാറ്റം നിലവില്‍ വരുന്നത്.അന്ന് സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ കാണാന്‍ എത്തിയിരുന്നു. എംപിയായിരുന്ന താന്‍ അന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്നു.അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.

ഇ.ഡി. നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് യാത്രയക്ക് മുന്നോടിയായി സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ്  പരിപാടിയില്‍ പങ്കെടുക്കുന്നത്. യാത്രയില്‍ രാഷ്‌ട്രീയമില്ല. തീര്‍ത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നത്. ക്രൂരന്മാരുടെ ചതിയില്‍ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്. അതിനാല്‍ തന്നെ ഇത് സഹകാരികള്‍ക്കുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

മഴ വകവെയ്‌ക്കാതെ നിരവധി പേരാണ് സുരേഷ് ഗോപിയോടൊപ്പം സഹകരണ ജാഥയില്‍ അണിനിരന്നിട്ടുള്ളത്.

പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയ്‌ക്കെതിരെയല്ല പദയാത്ര, പാവപ്പെട്ടവന്റെ ചോരയിലും നീരിലുമാണ് സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ അഴിമതി പുറത്തുകൊണ്ടുവന്നത് മാദ്ധ്യമങ്ങളോ ഇഡിയോ െ്രെകംബ്രാഞ്ചോ അല്ല, പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. ഓരോ കുറ്റവാളിയെയും കണ്ടെത്തിയത് െ്രെകംബ്രാഞ്ചാണ്. എന്നാല്‍ സാധാരണ താഴേത്തട്ടിലുള്ളവരിലേക്ക് മാത്രം കേസ് ഒതുക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് ഏജന്‍സികള്‍ ഇടപെട്ടതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ ബി ഗോപാലകൃഷ്ണന്‍, മേജര്‍രവി തുടങ്ങിയവര്‍ ഉദ്ഘാടന വേദിയില്‍ ,സന്നിഹിതരായിരുന്നു.

Share12TweetSendShareShare

Latest from this Category

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഉണ്ണി ജി മേനോൻ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies