തിരുവനന്തപുരം: സിപിഎം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ
ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്.
1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സി.പി.എം സംസ്‌ഥാന കമ്മിറ്റിയംഗമായും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആനത്തലവട്ടം അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് ജയിൽമോചിതനായത്. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.













