തിരുവനന്തപുരം: താന്‍ കവിയായ കഥ പറഞ്ഞ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ കവിതാസമാഹാരം ‘ഉയിരാണി’ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന് നല്‍കി പ്രകാശനം ചെയ്യവേയാണ് ആനന്ദബോസ് താന്‍ കവിയായ കഥ പറഞ്ഞത്.
ഒരു ദിവസം വെളുപ്പിന് മൂന്നുമണിക്ക് താന്‍ എഴുതിയെന്നും അത് അന്നത്തെ പ്രമുഖ നിരൂപകനായിരുന്ന എം. കൃഷ്ണന്‍ നായരെ കാണിച്ചുവെന്നും ആനന്ദബോസ് പറഞ്ഞു. ആ കവിത കൃഷ്ണന്‍ നായര്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. അങ്ങിനെയാണ് താന്‍ ആദ്യമായി കവിതയെഴുതിയത്. പിന്നീടൊരിക്കല്‍ വലിയൊരു കവിത എഴുതി അദ്ദേഹത്തെ കാണിച്ചു. ആനന്ദബോസ് പറഞ്ഞു.
ഒരു വരികൊണ്ട് ലോകത്തെത്തന്നെ മാറ്റിത്തീര്‍ക്കാന്‍ കവികള്‍ക്കാകും. എഴുതാന്‍ സമയം വേണ്ട, മനസുമാത്രം മതി. ഒരു കവി ജനിക്കുക എന്നുപറഞ്ഞാല്‍ ഒരു നക്ഷത്രം ജനിച്ചു എന്നു പറയുന്നതിനു തുല്യമാണെന്നും ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു. പ്രൊഫ. തങ്കമണി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഡോ. ലക്ഷ്മി വിജയന്‍, പ്രൊഫ. വി.ടി. രമ എന്നിവര്‍ സംസാരിച്ചു.
Discussion about this post