തൃശ്ശൂര്‍: കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ 60-ാമത് ആയുര്‍വേദ സെമിനാര്‍ തൃശ്ശൂര്‍ നന്ദനം ഓഡിറ്റോറിയത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല വിസി പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ‘ക്ലിനിക്കല്‍ പ്രാക്ടീസ് ഓഫ് ഡെര്‍മറ്റോളജി’ എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു.
അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡെര്‍മറ്റോളജി വിഭാഗം മേധാവി ഡോ. എസ്. ക്രൈറ്റന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എം. മധു (അസി. പ്രൊഫസര്‍, ഗവണ്‍മെന്റ് ആയുര്‍വേദ കോളജ്, കണ്ണൂര്‍), ഡോ. കെ. മഹേഷ് (സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ റിസര്‍ച്ച് വിഭാഗം, ആര്യവൈദ്യശാല കോട്ടയ്‌ക്കല്‍) തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. സി.എം. ശ്രീകൃഷ്ണന്‍ (റിട്ട. പ്രൊഫസര്‍, വിപിഎസ്. ആയുര്‍വേദ കോളജ്, കോട്ടയ്‌ക്കല്‍) മോഡറേറ്റര്‍ ആയിരുന്നു.
‘സഫലമീ വൈദ്യജീവിതം’ (ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി), ‘ഇന്‍സുലിന്‍ പ്രതിരോധം – ഒരു ആയുര്‍വേദ സമീപനം’ (ഡോ. ശ്രീജിത്ത് ജി.), ‘ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ആന്‍ ആയുര്‍വേദിക് അപ്രോച്ച്’ (ഡോ. പ്രവീണ്‍ ബാലകൃഷ്ണന്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ് കുമാര്‍, തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. സലജകുമാരി എന്നിവരും പങ്കെടുത്തു. ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി.സി. ഗോപാലപിള്ള സ്വാഗതവും ഡോ. കെ. വി. സുരേഷ് നന്ദിയും പറഞ്ഞു.
Discussion about this post