പരവൂര്‍: ലോകത്തിന്റെ പ്രശ്‌ന പരിഹാരത്തിനുള്ള കേന്ദ്രബിന്ദുവായി ഭാരതം മാറിയെന്ന് ആര്‍എസ്എസ് കുടുംബപ്രബോധന്‍ പ്രാന്ത സഹസംയോജകന്‍ സി.കെ ചന്ദ്രന്‍. ആര്‍എസ്എസ് ചാത്തന്നൂര്‍ നഗരത്തിന്റെ വിജയദശമി ആഘോഷത്തില്‍ വിജയദശമി സന്ദേശം നല്കുകയായിരുന്നു.
വസുധൈവ കുടുംബ കമെന്ന ഭാരതീയ കുടുംബ സങ്കല്പത്തിലൂടെയാണ് ഭാരതം ലോകത്തിന് മാത്രകയായി മാറിയത്. ഇന്ന് ലോകം ഭാരതത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നു. ലോകത്ത് ഇന്നുണ്ടാകുന്ന യുദ്ധങ്ങള്‍ക്കും മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നത് ഭാരതമാണ്. അതുകൊണ്ടു തന്നെ ലോകത്തിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള കേന്ദ്രബിന്ദു ഭാരതമാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വി. ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗര്‍ കാര്യവാഹ് കോതേരി ജയന്‍ സ്വാഗതം പറഞ്ഞു. കൊല്ലം മഹാനഗര്‍ കാര്യവാഹ് സന്തോഷ്, സംഘചാലക് ഡോ. പിയൂഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
















