സംഘടിത സമാജത്തിനു മാത്രമേ രാഷ്ട്ര പുരോഗതി സാധ്യമാവുകയുള്ളൂ എന്ന് പ്രാന്ത സംഘചാലക് അഡ്വ: കെ.കെ. ബൽറാം പറഞ്ഞു. വൈഭവ ശാലിയായ ഭാരതത്തിൻ്റെ സമാനതകളില്ലാത്ത വളർച്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
ചെർപ്പുളശ്ശേരി ഖണ്ഡിൻ്റെ വിജയദശമി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. എം.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു .ഖണ്ഡ് കാര്യവാഹ് കെ .നന്ദകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാരീരിക് പ്രദർശനം നടന്നു


















