തൃശൂർ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്റ്റാർ ഗോൾ കീപ്പർ സച്ചിൻ സുരേഷിനെ ക്രീഡാ ഭാരതി തൃശ്ശൂർ ജില്ല കമ്മിറ്റി ആദരിച്ചു. ക്രീഡാ ഭാരതി ജില്ല സെക്രട്ടറി സുരേഷിന്റെ മകൻ കൂടിയാണ് സച്ചിൻ സുരേഷ്. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രമണി നാരായൺ, സംസ്ഥാന സമ്പർക്ക പ്രമുഖ് രാമദാസ് നെല്ലായി, ജില്ല പ്രസിഡന്റ് അഡ്വ: ജോഷി,ജില്ല വൈസ് പ്രസിഡന്റ് രേഷ്മ,ജില്ല സെക്രട്ടറി സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.














