കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷം ‘എവാക്ക് 2024’ ന്റെ ഭാഗമായി ആവേശമുയര്‍ത്തി റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം നടന്നു. കോഴിക്കോട് ബീച്ചില്‍ ഗാന്ധി പ്രതിക്ക് സമീപം മുതല്‍ ഗാന്ധി റോഡ് ജംഗ്ഷന്‍ വരെ നടന്ന മാരത്തണിന്റെ ഫ്‌ളാഗ് ഓഫ് പ്രശസ്ത വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന വിബിന്‍. എം. ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് സ്‌പോര്‍ട്‌സിന് നിര്‍ണായക പങ്കുണ്ടെന്നും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ യുവ സമൂഹത്തെ ഒന്നിപ്പിക്കാന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സ്‌പോര്‍ട്‌സിന് കഴിയും, യുവ സമൂഹത്തിലൂടെ രാജ്യത്തിന്റെ പുനര്‍ നിര്‍മ്മാണമാണ് സ്വാമി വിവേകാനന്ദന്‍ ലക്ഷ്യമിട്ടതെന്ന് വിബിന്‍ എം. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ യൂത്ത് ഡേ സെലിബ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ.ടി. ശ്യാം ശങ്കര്‍, എന്‍.സി.ടി. ശ്രീഹരി, ജ്യോതിശ്രീ കുറ്റിവട്ടം സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവയുമായി സഹകരിച്ചാണ് യുവജന ദിനാഘോഷം സംഘടിപ്പിച്ചത്. ‘എവാക്ക് 2024’ പരിപാടിയുടെ തുടര്‍ച്ചയായി മൂന്നാഴ്ച കലാലയങ്ങളിലും പിന്നീട് ജില്ലാ തലത്തിലും വിവിധ മത്സരങ്ങള്‍ നടത്തി ക്യാഷ് അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാനും ലക്ഷ്യമിട്ടിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് പരിപാടിയുടെ സമാപന ചടങ്ങില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ‘എവാക്ക്; യൂത്ത് ഫോര്‍ നേഷന്‍’ യുവസംഗമം നടക്കും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കലാ , കായിക ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷം ‘എവെയ്ക്ക് 2024’ ന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവയുമായി സഹകരിച്ച് റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം കോഴിക്കോട് ബീച്ചില്‍ ഗാന്ധി പ്രതിക്ക് സമീപം വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്ടനുമായിരുന്ന വിബിന്‍. എം. ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
Discussion about this post