തിരുവനന്തപുരം: പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ചൊല്ലണമെന്ന് അഭ്യര്‍ത്ഥിച്ച ഗായിക കെ.എസ്. ചിത്രയെ പിന്തുണച്ച് നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീരാമനെ ആര്‍എസ്എസിന്റെ വകയായി കാണേണ്ടതില്ലെന്നും ശ്രീരാമന് ഭാരതത്തിലെ എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു. എന്നാല്‍, ആരും എംടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട് എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Discussion about this post