കൊച്ചി: അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുളള 23 അംഗ സംന്യാസി സംഘം യാത്രയായി. വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം സംസ്ഥാന ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനം വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ്കുമാര്‍, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
Discussion about this post