മലപ്പുറം: വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ. പ്രധാനമന്ത്രി നരേന്ദ്രമോദി ഒര മുസ്ലിം വനിതയെ കയറില്‍ കെട്ടിക്കഴുവിലേറ്റുന്നതാണ് ബോര്‍ഡ്. എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ എബിവിപി പരാതി നല്‍കി.
രണ്ട് ഫഌക്‌സ് ബോര്‍ഡുകളാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജിനും പ്രൊ വൈസ് ചാന്‍സലര്‍ക്കുമാണ് എബിവിപി പരാതി നല്‍കിയത്.
ഹിറ്റ്‌ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ഗതി വരുമെന്നായിരുന്നു ബോര്‍ഡിലുള്ള പരാമര്‍ശം. ബോര്‍ഡുകള്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയില്‍ പറയുന്നു.
എസ്എഫ്‌ഐ സി യു കാമ്പസ് എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്‍ഡുകള്‍ക്കെതിരെയാണ് പരാതി. ഒരു വിഭാഗം വിദ്യാര്‍ത്ഥികളില്‍ പ്രകോപനം സൃഷ്ടിച്ച് ക്യാംപസില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post