കൊച്ചി: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ 18 സ്ത്രീശക്തി സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന എറണാകുളം ജില്ലാ സമ്മേളനം DRDO Retd.Director General, Aeronautical Systems ഡോ.ടെസി തോമസ് ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ പി.ടി.ഉഷ (MP) മുഖ്യാതിഥിയായിരിക്കും. രാജ്യത്താകമാനം നടക്കുന്ന 500 സമ്മേളനങ്ങളുടെ ഭാഗമാണിത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലവും രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സാഹചര്യവും ആണ് ഈ സമ്മേളനങ്ങളുടെ പശ്ചാത്തലം. ഭാരതത്തിൽ സ്ത്രീകൾക്ക് തുല്യ അധികാരവും അവകാശവും എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്നു. വൈദിക കാലഘട്ടം മുതൽ ഇന്നുവരെ നിലനിന്നിരുന്ന പാരമ്പര്യത്തിന്റെ നല്ല വശങ്ങൾ തമസ്കരിച്ച് സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുകയാണ് എന്ന ആഖ്യാനം സൃഷ്ടിച്ചവർക്കുള്ള മറുപടി കൂടിയാണ് രാജ്യത്താകമാനം നടക്കുന്ന ഈ സ്ത്രീ ശക്തി സമ്മേളനങ്ങൾ. സമൂഹത്തിൻ്റെ തൊഴിൽപരവും സാമുദായികവും സാമൂഹികവും ആയ വ്യത്യസ്ത മേഖലകളിൽ നിന്ന് മുൻകുട്ടി നിശ്ചയിക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്. ഭാരതീയ സ്ത്രീ സങ്കല്പം, സ്ത്രീ സമൂഹം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും, രാഷ്ട്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും, ചർച്ചകളുമാണ് സമ്മേളനങ്ങളിൽ നടക്കുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹിളാരത്നങ്ങളെ സമ്മേളനത്തിൽ വെച്ച് ആദരിക്കും.
ബ്രഹ്മചാരിണി ദേവകീചൈതന്യ, അഡ്വ.ജി.അഞ്ജനാദേവി, ഡോ.അർച്ചന ആർ, അഡ്വ.ആശാമോൾ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
Discussion about this post