മാനന്തവാടി: പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി.
പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു. അതിവൈകാരിക പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്. നാട്ടുകാർ റോട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചർച്ച വേണ്ട ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
നഷ്ടപരിഹാര തുടക അനുവദിക്കുക, കുട്ടികലുടെ പഠനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വ്യക്തമാക്കിനുതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കു എന്നാണ് നാട്ടുകാർ അറിയിക്കുന്നത്.
Discussion about this post