തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ചുള്ള സേവാഭാരതി സേവാനിധി ശേഖരണത്തിന്റെ സംസ്ഥാന, ജില്ലാ തല ഉദ്‌ഘാടനം നടത്തി. വി എസ് എസ് സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. രഞ്ജിത് വിജയഹരിക്ക് സേവാനിധി നല്കി സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയൻ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഡോ സാബു കെ. നായർ, സെക്രട്ടറി പി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
കാസർകോട് ജില്ലയിൽ പടന്നക്കാട് കാർഷിക കോളേജ് മുൻ ഡീൻ ഡോ. പി.കെ മിനിയിൽ നിന്ന് സേവാഭാരതി ജില്ല പ്രസിഡൻ്റ് സി.കെ. വേണുഗോപാലും , കണ്ണൂരിൽ പ്രമുഖ വ്യവസായി, ഹിന്ദുസ്ഥാൻ ടെക്സ്റ്റയിൽസ് എം ഡി കെ.പി .ജയദേവനിൽ ആർഎസ്എസ് പ്രാന്ത സേവ പ്രമുഖ് എം.സി. വത്സനും മലപ്പുറത്ത് റിട്ട.മേജർ വിശ്വനാഥനിൽ നിന്ന് വിഭാഗ് സേവാപ്രമുഖ് കെ.വി. രാമൻ കുട്ടിയും, പാലക്കാട് റിട്ട.ഡി ഐ ജി എം .പി . ദിനേശിൽ നിന്ന് സേവാഭാരതി പാലക്കാട് ജില്ലാ ട്രഷറർ ശങ്കർ അമ്പാട്ടും സേവാനിധി ഏറ്റുവാങ്ങി.
ഇടുക്കി ജില്ലയിൽ കർഷകശ്രീ, കർഷകോത്തമ, അവാർഡ് ജേതാവ് അടിമാലി ചെറുകുന്നേൽ നേഴ്സറി ഉടമ ഡോ. സി. എം. ഗോപി ചെറുകുന്നേലിൽ നിന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവും, ആലപ്പുഴയിൽ ശങ്കേഴ്സ് ലാബ് ശൃംഖലയുടെ ഉടമ ഡോ. മണികുമാറിൽ നിന്ന് സേവാഭാരതി ജില്ലാ പ്രസിഡൻ്റ് ഡോ. എസ്. സതീഷ് കുമാർ, ആലപ്പുഴ ജില്ലാ സഹ സംഘചാലക് ആർ. സുന്ദർജി എന്നിവരും സേവാനിധി ഏറ്റുവാങ്ങി. പത്തനംതിട്ടയിലെ ജില്ലാ തല ഉദ്ഘാടനം പ്രസിദ്ധ കഥകളി കലാകാരൻ ഫാക്ട് മോഹനൻ വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു.












